Sunday 22 April 2012

കാവലാള്‍

















ഓര്‍മകളേ പൊയ്ക്കൊള്ളുക.
എന്‍റെ കാരാഗൃഹത്തില്‍ നിന്ന്
രക്ഷ നേടൂ.
ഇതാ താക്കോല്‍,
എല്ലാവരും പുറത്തിറങ്ങി
വിജനമായ മതിലകം
താഴിട്ടു പൂട്ടുക.
താക്കോല്‍ ഉപേക്ഷിച്ചോളൂ.
ആര്‍ക്കും പ്രവേശനമില്ലാത്ത
മതിലകത്തിന്‍റെ കാവലാളാവണമെനിക്കിന്ന്.
താക്കോല്‍ക്കൂട്ടമില്ലാത്ത കാവലാള്‍.



4 comments:

  1. ഞാനത് അടച്ചു പൂട്ടി താക്കോല്‍ ഏതോ വിദൂരഗ്രഹത്തില്‍ വലിച്ചെറിഞ്ഞിരിക്കുന്നു..
    ആകാശഗംഗയുടെ ഓരങ്ങളിലൂടെ ആ ഗ്രഹം നിലതെറ്റി വികലമായൊരു വൃത്തം വരച്ചു അലയുന്നുണ്ടാവണം.. :)

    ReplyDelete
  2. "...ഓര്‍മകളിലെ വേദനകള്‍ മറക്കാന്‍ കഴിഞ്ഞെങ്കില്‍
    ഓര്‍മ്മകള്‍ ഇനിമേല്‍ പിറക്കാതിരുന്നെങ്കില്‍ ...." അയ്യപ്പപണിക്കര്‍ ( പുരൂരവസ് ).
    ആസ്വാദനത്തിന്റെ നനുനനുപ്പുകള്‍ ...

    ReplyDelete