എന്‍റെ നെഞ്ചിലെ
തീ പകുത്തെടുത്ത്
ഗുല്‍മോഹര്‍ പൂത്തുതുടങ്ങി.
ഒരിക്കല്‍
കത്തിപ്പടരുന്ന ഈ ചെന്തീയില്‍
ഞാന്‍ അലിഞ്ഞുചേരും.
മടക്കയാത്രയിലും
ഞാന്‍ നിന്നെ പൊള്ളിക്കുകയാണല്ലോ
എന്‍റെ മണ്ണേ.
ശപിക്കരുത്,
നിന്നില്‍ ഞാന്‍ ചേര്‍ത്ത
പാപം കഴുകിക്കളയാന്‍
ആര്‍ദ്രമായ് നിന്നെപ്പുണര്‍ന്ന്
വര്‍ഷം പെയ്തിറങ്ങും,
ഇടമുറിയാതെ.
നിനക്കു മോക്ഷം.
വേനലില്‍ പൂക്കുന്ന ഗുല്‍മോഹറിന് മഴക്കാലം വരെയേ ആയുസ്സുള്ളൂ :(
ReplyDelete