പ്രാണികള്‍ മുഴങ്ങിപ്പറന്നിരുന്നു.
ശാസ്ത്രീയമോ നാടനോ ആയ പേരുകളൊന്നും
അവര്‍ പ്രഖ്യാപിച്ചിരുന്നില്ല.
ഓരോ ചിറകടിയുടെയും താളങ്ങള്‍ വിഭിന്നമായിരുന്നു,
'ഫാമിലി' ഒന്നല്ലെന്നറിയിക്കാനാണെന്നു തോന്നുന്നു
ചിലപ്പോള്‍ സങ്കരവുമാകാം.
ചിറകടി അലോസരമാകുന്നെന്നറിഞ്ഞപ്പോള്‍
ക്രൗര്യവികൃതമായ ചിരിയും പേറി
മൂക്കിനു താഴെ ഒളിപ്പിച്ചു വെച്ച കുഴലുമായി
അവ പറന്നടുത്തു.
ചോരയോ ചിന്തയോ ഊറ്റിയെടുക്കാനോ
അതോ, വിഷം കുത്തിയിറക്കാനോ
എന്ന് മനസ്സിലായില്ല.
അതിനു മുന്‍പേ ബോധം പോയിരുന്നു.

No comments:
Post a Comment