വൈദ്യുത തരംഗങ്ങള്‍
നാഡീയാത്ര തുടങ്ങിയതു മുതല്‍
ആരൊക്കെയോ ചിതറിത്തെറിപ്പിച്ചുപോയ
കല്‍ചീളുകള്‍ ഒരു വന്‍മതിലായത്
പുറംകാഴ്ച മറയുവോളമറിഞ്ഞില്ല .
വാക്കിനെ തടവറയിലാക്കിയ,
കാഴ്ചയില്‍ ഇരുട്ടുനിറച്ച
ഈ മതില്‍ തകര്‍ക്കുവാന്‍
ഇനിയെന്തു ചെയ്യേണ്ടുവെന്നും അറിവീല.
# സ്വത്വം
No comments:
Post a Comment