സംവാദമാളിപ്പടരുന്നുണ്ട്.
എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും
അവര്‍ക്കുത്തരമില്ല.
'തരുവാനന്നമില്ലെങ്കില്‍
പിന്നെന്തിനീ പാത്രമെനിക്കിന്ന്?'
അവരിലെ നിസ്സംഗത
എന്നെ വീണ്ടും ത്രസിപ്പിച്ചു.
ഒന്നിനും അവര്‍ക്കുത്തരമില്ല.
ഈ പുകിലെല്ലാം
എന്‍റെയുള്ളിലെന്നോതി
ഉറക്കമില്ലായ്മയുടെ
ഉറക്കം അവസാനിച്ചു.
സ്വപ്നത്തിന്‍റെ ദീര്‍ഘായുസ്സ്
സ്വപ്നം മാത്രമെന്നാണ്
ആചാര്യന്‍മാരുടെ പക്ഷം.
ചിമ്മി വിടര്‍ന്ന
കണ്ണിനു മുന്നില്‍
മാറാല കെട്ടിയ മുറിയും
പുകയാത്ത അടുപ്പും
പല്ലിളിച്ചു കാട്ടുന്നു.
പുസ്തകങ്ങളില്‍
അക്ഷരങ്ങളെ കാണുന്നില്ല;
വെളിച്ചമില്ലാത്തതില്‍
പ്രതിഷേധിച്ച്
അവര്‍
വീടുപേക്ഷിച്ച് പോയത്രേ!
No comments:
Post a Comment