പടിയടച്ചു പിണ്ഡതര്‍പ്പണം ചെയ്തിട്ടും
ഓര്‍മയുടെ പടിപ്പുരയില്‍
കാത്തുനില്‍ക്കുന്നതെന്തിന്..?
എന്‍റെ പടിപ്പുരയ്ക്ക് ഞാന്‍
മണിച്ചിത്രത്താഴ് തീര്‍ക്കും
അതു തുറക്കുവാന്‍ മതിയാവില്ലൊരിക്കലും
നിന്റെ താക്കോല്‍ക്കൂട്ടം
ഞാന്‍ ഈ കൊട്ടാരത്തിന്നധിപനാണ്
നീ ഭ്രാഷ്ടയാക്കപ്പെട്ട പ്രജയും!
No comments:
Post a Comment