ഓര്‍മകളേ പൊയ്ക്കൊള്ളുക.
എന്‍റെ കാരാഗൃഹത്തില്‍ നിന്ന്
രക്ഷ നേടൂ.
ഇതാ താക്കോല്‍,
എല്ലാവരും പുറത്തിറങ്ങി
വിജനമായ മതിലകം
താഴിട്ടു പൂട്ടുക.
താക്കോല്‍ ഉപേക്ഷിച്ചോളൂ.
ആര്‍ക്കും പ്രവേശനമില്ലാത്ത
മതിലകത്തിന്‍റെ കാവലാളാവണമെനിക്കിന്ന്.
താക്കോല്‍ക്കൂട്ടമില്ലാത്ത കാവലാള്‍.
ഞാനത് അടച്ചു പൂട്ടി താക്കോല്‍ ഏതോ വിദൂരഗ്രഹത്തില്‍ വലിച്ചെറിഞ്ഞിരിക്കുന്നു..
ReplyDeleteആകാശഗംഗയുടെ ഓരങ്ങളിലൂടെ ആ ഗ്രഹം നിലതെറ്റി വികലമായൊരു വൃത്തം വരച്ചു അലയുന്നുണ്ടാവണം.. :)
ഹ ഹ..
Delete"...ഓര്‍മകളിലെ വേദനകള്‍ മറക്കാന്‍ കഴിഞ്ഞെങ്കില്‍
ReplyDeleteഓര്‍മ്മകള്‍ ഇനിമേല്‍ പിറക്കാതിരുന്നെങ്കില്‍ ...." അയ്യപ്പപണിക്കര്‍ ( പുരൂരവസ് ).
ആസ്വാദനത്തിന്റെ നനുനനുപ്പുകള്‍ ...
:)
Delete