എന്‍റെ കുഴിമാടത്തിനു മുകളില്‍
പ്രശാന്ത വിശ്രമത്തിന്‍റെ
കുരിശു നാട്ടരുത്,
കപാലം തുരന്ന്
വെടിയുണ്ട പായുന്ന
ശബ്ദം നിലയ്ക്കും വരെ
ശരീരത്തിന്‍റെ നിമ്നോന്നതികള്‍
മാന്തിപ്പറിച്ച നഖങ്ങള്‍
അറുത്തുമാറ്റും വരെ
കണ്ണുകെട്ടിയവളുടെ
അളവുതൂക്കങ്ങളിലെ
കറ നീങ്ങും വരെ
കൊടിനിറങ്ങളുടെ പിന്നണികളില്‍
മനുഷ്യത്വത്തിന്‍റെ
പകല്‍ വീഴും വരെ
സത്യ സമത്വ സ്വാതന്ത്ര്യങ്ങളുടെ
മഴ പെയ്യും വരെ
എന്‍റെ കുഴിമാടത്തിനു മുകളില്‍
പ്രശാന്ത വിശ്രമത്തിന്‍റെ
കുരിശു നാട്ടരുത്.
കൊടിനിറങ്ങളുടെ പിന്നണികളില്‍
ReplyDeleteമനുഷ്യത്വത്തിന്‍റെ
പകല്‍ വീഴും വരെ - മനോഹരമായി പറഞ്ഞു
thanx roshan..
ReplyDeleteവളരെ നല്ല ചിന്തകള്‍
ReplyDeleteനിഷേധത്തിന്... പുതിയ ലോകസ്വപ്നങ്ങള്‍ക്ക്....
ReplyDelete