കണ്മുന്നില്‍ ഇന്നലെ വരെ കണ്ടത്
കര്‍ട്ടനായിരുന്നു.
അതു ഞാനറിഞ്ഞത്
കാറ്റതിനെ ഉലച്ചപ്പോള്‍ മാത്രം.
ചിരിമറയ്ക്കുള്ളില്‍ ദംഷ്ട്രയായിരുന്നു
അതില്‍ നിന്നുതിര്‍ന്നത്
ചുടുചോരയും.
കര്‍ട്ടനിട്ടത്
മനസാക്ഷിക്കു മുന്നിലായിരുന്നു
അന്നു മുതല്‍
മനസാക്ഷിയും ബുദ്ധിയും
തമ്മില്‍ തിരിച്ചറിയാതായി.
No comments:
Post a Comment