ഉണര്ച്ചകളില്ലാത്ത പ്രഭാതങ്ങളിലേക്ക്
കുടിയേറിപ്പാര്‍ക്കണം
കാനേഷുമാരിക്കണക്കിലിടംപിടിയ്ക്കാത്ത
കാനേഷുമാരിക്കണക്കിലിടംപിടിയ്ക്കാത്ത
നാടോടിയായി,
വരവും പോക്കും മുദ്രണം ചെയ്യാത്ത
കാറ്റാകണം.
ഇടവേളകളില്‍ കെട്ടഴിച്ചുവിട്ട ഭ്രാന്തിന്‍റെ
അട്ടഹാസങ്ങളുടെ മുഴക്കം കേള്‍ക്കണം.
പക്ഷപാതങ്ങളില്ലാത്ത
ഇരുളിന്‍റെ ചില്ലയില്‍
ഏറുമാടം കെട്ടണം.
കണ്പോളകള്‍ക്കകത്തും പുറത്തും
ഒരുപോലെ നിറയുന്ന
അതിരുകളും നിറങ്ങളുമില്ലാത്ത കാഴ്ചയില്‍
മതിമറക്കണം.
മതിമറക്കണം.
മറന്നു മറന്ന്
ഓര്‍മ്മയും മറവിയും ഒന്നാകുന്ന ലഹരിയില്‍
പതഞ്ഞൊരു കുമിളയായ് തകരണം.
No comments:
Post a Comment