Thursday 24 May 2012

തിരിച്ചുവരവ്‌

പേരാറിന്‍റെ
ഗര്‍ഭഗൃഹത്തിനു മുന്നില്‍ 
തപം ചെയ്യുന്നു
ഭഗീരഥന്‍റെ പിന്മുറക്കാരന്‍.

മാനം കവര്ന്നിട്ടും 
മാറു പിളര്‍ന്നിട്ടും മതിയാകാതെ
മാംസം നഖങ്ങളില്‍ കൊരുത്തവരോടുള്ള
കോപാഗ്നിയുടെ തീഷ്ണജ്വാലകള്‍
അവനെ പൊതിഞ്ഞു.

ആളിയിട്ടുമണയാത്ത
തപത്തില്‍ കനിഞ്ഞ്‌
അവളിറങ്ങി വന്നു,
കെട്ടിപ്പടുത്ത മഹാസൗധങ്ങളുടെ
ചുവരുകളില്‍ നിന്ന്.
ആത്മാവു കാണിക്കവെച്ചവന്‍റെ 
മോക്ഷത്തിനായി,
എരിഞ്ഞലിഞ്ഞവന്‍റെ
വിഭൂതി ചാര്‍ത്തി
ധ്യാനത്തിന്‍റെ കടലുതേടി.



3 comments:

  1. ഇത് പേരില്ലാ കവിതയാണോ?
    കമന്റ് ബോക്സില്‍ നിന്നും വേഡു വെരിഫിക്കേഷന്‍ ഒഴിവാക്കികൂടെ?

    ReplyDelete
  2. ഗ്രാമം നഗരത്തെ വളയുമെന്ന ഉട്ടോപ്പിയന്‍ സ്വപ്നം പോലെയാ
    ഈ തിരിച്ചു വരവിന്റെ പ്രതീക്ഷ....
    പേരാര്‍ ഉദ്ധന്‍ വലിച്ചു കിടപ്പുണ്ടിപ്പോഴും....
    ഒരു ഭീരഥനും തിരികെ കണ്ടു വരാനാവാതെ.....

    ReplyDelete
  3. വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം..

    ReplyDelete